മൈസൂരു ഭൂമി കുംഭകോണം; മുഖ്യമന്ത്രി സിദ്ധരാമയ്യ കർണാടക ഹൈക്കോടതിയിൽ, ഗവർണറുടെ നടപടി ചോദ്യം ചെയ്ത് ഹർജി 

 

മൈസൂരു ഭൂമി കുംഭകോണക്കേസിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ കർണാടക ഹൈക്കോടതിയിൽ. പ്രോസിക്യൂട്ട് ചെയ്യാൻ ഗവർണർ താവർ ചന്ദ്‌ ഗെഹലോട്ട് അനുമതി നൽകിയ നടപടി ചോദ്യം ചെയ്ത് സിദ്ധരാമയ്യ ഹർജി നൽകി.

 സിദ്ധരാമയ്യയുടെ ഹര്‍ജി ഉച്ചയ്ക്ക് രണ്ടരയ്ക്ക് സിംഗിള്‍ ബെഞ്ച് പരിഗണിക്കും. പ്രോസിക്യൂഷന്‍ അനുമതി നിയമപരമായി നിലനില്‍ക്കുന്നതല്ലെന്ന് സിദ്ധരാമയ്യ കോടതിയിൽ നൽകിയ ഹർജിയിൽ പറഞ്ഞു. നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് ഗവര്‍ണ്ണറുടെ നടപടിയെന്നും ബാഹ്യ താല്‍പര്യം മുന്‍നിര്‍ത്തിയുള്ള തീരുമാനമെന്നുമാണ് ഹര്‍ജിയില്‍ ഉന്നയിച്ചിരിക്കുന്ന ആക്ഷേപം. 

മുതിർന്ന അഭിഭാഷകനും കോൺഗ്രസ് നേതാവുമായ മനു അഭിഷേക് സിംഗ്‌വിയാണ് സിദ്ധരാമയ്യയ്ക്കായി കോടതിയിൽ ഹാജരാകുന്നത്.