കെഎസ്ആർടി ബസിൽ യുവതിക്ക് നേരെ നഗ്നത പ്രദർശനം
Jul 29, 2025, 13:23 IST
കെഎസ്ആർടി ബസിൽ യുവതിക്ക് നേരെ നഗ്നത പ്രദർശനം നടത്തിയ സംഭവത്തിൽ പ്രതിയെ കണ്ടെത്താൻ കൊല്ലം സിറ്റി പൊലീസ് ലുക്കൗട്ട് നോട്ടീസ് ഇറക്കും. കൊല്ലം ഡിപ്പോയിൽ ഇറങ്ങിയ വ്യക്തി മറ്റൊരു ബസിൽ കയറി പോവുകയായിരുന്നു. ബസ് സർവീസ് വിവരങ്ങൾ അടക്കം ശേഖരിച്ച് അന്വേഷണം തുടരുകയാണ്. സംഭവത്തിൽ യുവതി ഉടൻ പൊലീസിൽ പരാതി നൽകും.