'അൻവറിൻ്റെ ഭൂമിയിലെ നിർമ്മാണം പൊളിക്കാൻ ശ്രമിച്ചിട്ടില്ല'; റിപ്പോർട്ട് തള്ളി കൂടരഞ്ഞി പഞ്ചായത്ത്

 

 


നിലമ്പൂർ എംഎൽഎ ‌പി വി അൻവറിൻ്റെ ഭൂമിയിലെ നിർമ്മാണം പൊളിക്കാൻ കൂടരഞ്ഞി പഞ്ചായത്ത് ശ്രമിക്കുന്നുവെന്ന വാർത്ത തെറ്റെന്ന് പഞ്ചായത്ത്. പുറത്തുവന്ന റിപ്പോർട്ടുകൾ അടിസ്ഥാന രഹിതമാണെന്ന് പഞ്ചായത്ത് പ്രസിഡൻ്റ് ആദർശ് കൂടരഞ്ഞി വ്യക്തമാക്കി. പി വി അൻവറിന് ഉടമസ്ഥതയിലുള്ള സ്ഥലത്തല്ല പഞ്ചായത്ത് നോട്ടീസ് നൽകിയതെന്നും പ്രസിഡന്റ് വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കെതിരെയും എഡിജിപി എം ആർ അജിത്കുമാറിനെതിരെയും ആരോപണം ഉന്നയിക്കുകയും പിന്നാലെ മുഖ്യമന്ത്രിക്കെതിരെ രം​ഗത്തെത്തുകയും ചെയ്തതോടെ ഇടത് മുന്നണിയും അൻവറും തമ്മിൽ തെറ്റിയിരുന്നു. പിന്നാലെ പരസ്യമായി പാ‍ർട്ടിക്കെതിരെ രം​ഗത്തെത്തിയ അൻവറിനെ സിപിഐഎം തള്ളുകയും ചെയ്തു.

ഇതോടെ കഴിഞ്ഞ ദിവസം നിലമ്പൂരിൽ അൻവർ വിശദീകരണ യോ​ഗം വിളിച്ച അൻവർ സിപിഐഎമ്മിനെ കടുത്ത ഭാഷയിലാണ് വിമർ‌ശനമുന്നയിച്ചത്. ഇതിന് പിന്നാലെയാണ് അൻനറിന്റെ ഭൂമിയിലെ നിർമ്മാണം പൊളിക്കാൻ കൂടരഞ്ഞി പഞ്ചായത്ത് ശ്രമിക്കുന്നുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നത്.