'രാഹുൽഗാന്ധിയെ വ്യക്തിപരമായി വിമർശിച്ചു; ഈ കാര്യങ്ങൾ കൊണ്ടാണ് സന്ദീപ് വാര്യരുടെ വരവിനെ എതിർത്തത്'; കെ മുരളീധരൻ

 

കോൺ​ഗ്രസിലേക്ക് സന്ദീപ് വാര്യർ വരുന്നതിനെ താൻ എതിർത്തിരുന്നുവെന്ന കാര്യം വെളിപ്പെടുത്തി കെ മുരളീധരൻ. രണ്ട് കാര്യങ്ങൾ കൊണ്ടാണ് സന്ദീപിന്റെ വരവിനെ എതിർത്തതെന്നും മുരളീധരൻ വ്യക്തമാക്കി. ഒന്നാമത്തേത് രാഹുൽഗാന്ധിയെ വ്യക്തിപരമായി വിമർശിച്ചതിനാണ്. രണ്ട് ഗാന്ധിവധത്തെ കുറിച്ച് പറഞ്ഞതിനുമാണ്. അല്ലാതെ സന്ദീപ് വാര്യരുമായി തനിക്ക് പ്രശ്നമൊന്നുമില്ലെന്ന് മുരളീധരൻ പറഞ്ഞു. 

താൻ സന്ദീപ് വാര്യരെ നേരിട്ട് കണ്ടിട്ടു പോലുമില്ല. ഒരു രാഷ്ട്രീയപാർട്ടിയിൽ നിന്നും മറ്റു രാഷ്ട്രീയപാർട്ടിയിലേക്ക് വരുന്നതൊക്കെ സ്വാഭാവികമാണെന്ന് പറഞ്ഞ മുരളീധരൻ നാളെ സുരേഷ് ഗോപിയും രാജീവ് ചന്ദ്രശേഖറും ജോർജ് കുര്യനും വന്നാലും താൻ സ്വീകരിക്കുമെന്നും കൂട്ടിച്ചേർത്തു.