മെറ്റാ ഗ്ലാസ് ധരിച്ച് പത്മനാഭസ്വാമി ക്ഷേത്രത്തില്‍ എത്തി; ശ്രീലങ്കന്‍ സ്വദേശി കസ്റ്റഡിയില്‍
Dec 20, 2025, 22:12 IST
പത്മനാഭസ്വാമി ക്ഷേത്രത്തില്‍ മെറ്റാ ഗ്ലാസ് ധരിച്ചെത്തിയ ആള്‍ കസ്റ്റഡിയില്‍. ശ്രീലങ്കന്‍ സ്വദേശിയാണ് പിടിയിലായത്. ഇയാളെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.
ഫെയ്‌സ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റ പുറത്തിറക്കിയ അത്യാധുനിക സാങ്കേതിക വിദ്യകളോടെയുള്ള ഗ്ലാസാണിത്. മെറ്റാ ഗ്ലാസ് ധരിച്ച് ക്ഷേത്രത്തിനുള്ളില്‍ പ്രവേശിച്ച ശ്രീലങ്കന്‍ സ്വദേശിയെ ഫോര്‍ട്ട് പൊലീസ് ആണ് കസ്റ്റഡിയിലെടുത്തത്. ഫോര്‍ട്ട് സ്റ്റേഷനിലാണ് ഇയാളെ ചോദ്യം ചെയ്യുന്നത്.
സ്മാര്‍ട്ട് ഫോണ്‍ സ്‌ക്രീനില്‍ നോക്കുന്നതുപോലെ സന്ദേശങ്ങളും ഫോട്ടോകളും കാണാന്‍ കഴിയും വിധമുള്ള ഗ്ലാസില്‍ കാമറയും ഉണ്ട്. ഇതുവഴി ഫോട്ടോകള്‍ പകര്‍ത്താനും സാധിക്കും.