പലസ്തീൻ ഐക്യദാർഢ്യ റാലി: ഷൗക്കത്തിനെ പോലെ ചിന്തിക്കുന്നവരെ ക്ഷണിക്കും; എം.വി ഗോവിന്ദൻ 
 

 

പലസ്തീൻ ഐക്യദാർഡ്യറാലിയിൽ ആര്യാടൻ ഷൗക്കത്തിനെ ക്ഷണിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ. പലസ്തീൻ അനുകൂല ഐക്യദാർഢ്യ പ്രകടനം നടത്തിയ ആര്യാടൻ ഷൗക്കത്തിനും കോൺഗ്രസ് നോട്ടീസ് കൊടുത്തു. അത്തരത്തിൽ ചിന്തിക്കുന്ന കോൺഗ്രസുകാരേയും ക്ഷണിക്കുമെന്നും എം വി ഗോവിന്ദൻ പറഞ്ഞു. നവംബർ 11 ന് കോഴിക്കോടാണ് സിപിഎമ്മിന്റെ പലസ്തീൻ ഐക്യദാർഡ്യ റാലി.

വാർത്താ സമ്മേളനത്തിൽ കോൺഗ്രസിനെതിരെ രൂക്ഷവിമർശനമാണ് എംവി ഗോവിന്ദൻ നടത്തിയത്. പാർട്ടി മുൻകൈയ്യിലാണ് കോഴിക്കോട് പരിപാടി നടക്കുക. പലസ്തീൻ ഐക്യദാർഢ്യവുമായി ബന്ധപ്പെട്ടു നിൽക്കുന്ന വ്യക്തികളേയും പ്രസ്ഥാനങ്ങളേയും അണി ചേർക്കും. മുസ്ലീംലീഗിനെ ഉൾപ്പെടെ പങ്കെടുപ്പിക്കാനുള്ള നിലപാടാണ് സ്വീകരിച്ചത്. ഇത് ഒറ്റപ്പെട്ട നിലപാടല്ല. ഏക സിവിൽ കോ‍ഡ് വിഷയത്തിലും ഇതേ നിലപാടാണ് സ്വീകരിച്ചത്.