'അൻവറിനെതിരെ  പാർട്ടി പ്രവർത്തകർ രംഗത്തിറങ്ങണം; അൻവർ വലതുപക്ഷത്തിൻ്റെ കൈയിലെ കോടാലിയാകുന്നു';  എംവി ​ഗോവിന്ദൻ 

 
പാർട്ടിയേയും, സർക്കാരിനെയും തകർക്കാൻ പ്രതിപക്ഷവും വലതുപക്ഷ മാധ്യമങ്ങളും ശ്രമിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ. അൻവർ വലതുപക്ഷത്തിൻ്റെ കൈയിലെ കോടാലിയാണ്. അൻവറിന്റെ നിലപാടിനെതിരെ പാർട്ടി പ്രവർത്തകർ രംഗത്തിറങ്ങണം. കമ്യൂണിസ്റ്റ് പാർട്ടി സംവിധാനത്തെ കുറിച്ച് അൻവറിന് ധാരണയില്ലെന്നും എംവി ​ഗോവിന്ദൻ പറഞ്ഞു.