സുരേഷ് ഗോപി മത്സരിക്കണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നു, തൃശൂരിരിൽ മത്സരിക്കാൻ പാർട്ടി പറഞ്ഞൊവെന്നറിയില്ല; വി. മുരളീധരൻ
Updated: Nov 4, 2023, 17:42 IST
ലോക്സഭ തെരഞ്ഞെടുപ്പിൽ തൃശൂരിലെ എൻ ഡി എ സ്ഥാനാർത്ഥിയാരാവും എന്ന ചോദ്യത്തിന് ഞാനല്ല എന്ന മറുപടി. സുരേഷ് ഗോപിയാകുമോ എന്ന് ചോദിച്ചപ്പോൾ പാർട്ടി തീരുമാനത്തെ കുറിച്ചറിയില്ലെന്നും മുരളീധരൻ മറുപടി നൽകി. തന്നോട് തൃശൂരിൽ മത്സരിക്കണമെന്ന് പാർട്ടി നേതൃത്വം പറഞ്ഞിട്ടില്ലെന്നും വിവരിച്ചു. പാർട്ടി നേതൃത്വം ചിലപ്പോൾ സുരേഷ് ഗോപിയോട് മത്സരിക്കാൻ പറഞ്ഞു കാണുമെന്നും അദ്ദേഹം ആലപ്പുഴയിൽ പറഞ്ഞു. സുരേഷ് ഗോപി ജനകീയ വിഷയങ്ങളിലാണ് ഇടപെടുന്നത്. അതുകൊണ്ട് സുരേഷ് ഗോപി മത്സരിക്കണം എന്ന് പ്രവർത്തകർ ആഗ്രഹിക്കുന്നുണ്ടെന്നും വി മുരളീരൻ കൂട്ടിച്ചേർത്തു.