കൂത്ത്, കൂടിയാട്ടം ആചാര്യൻ പത്‌മശ്രീ പി.കെ നാരായണൻ നമ്പ്യാർ അന്തരിച്ചു
Nov 15, 2023, 14:07 IST
കൂത്ത്, കൂടിയാട്ടം ആചാര്യൻ പി.കെ.നാരായണൻ നമ്പ്യാർ (96) അന്തരിച്ചു. കൂടിയാട്ട കുലപതി മാണി മാധവചാക്യാരുടെ മൂത്ത പുത്രനാണ്.
ദീർഘകാലം കേരള കലാമണ്ഡലത്തിൽ കൂടിയാട്ടം വിഭാഗത്തിൽ അധ്യാപകനായിരുന്നു. കേരള കലാമണ്ഡലത്തിൽ ഡീൻ ആയും സേവനമനുഷ്ഠിച്ചു.
മിഴാവിൽ തായമ്പക, മിഴാവ് മേളം തുടങ്ങിയ ആവിഷ്കാരങ്ങൾ നടത്തിയിട്ടുണ്ട്. മന്ത്രാങ്കം, ശ്രീകൃഷ്ണചരിതം നങ്ങ്യാർക്കൂത്ത് തുടങ്ങിയ നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവാണ്. പത്മശ്രീ നൽകി രാജ്യം ആദരിച്ചിരുന്നു.