നേപ്പാളിൽ വിമാനം തകര്‍ന്ന് വീണ് കത്തിയമർന്നു: അപകടത്തിൽ പെട്ടത് 19 പേരുമായി പോയ ചെറുവിമാനം; അഞ്ച് പേരുടെ മൃതദേഹം കണ്ടെത്തി
Jul 24, 2024, 12:13 IST
നേപ്പാളിൽ വിമാനാപകടം നടന്നതായി വിവരം. കാഠ്മണ്ഡുവിലെ ത്രിഭുവൻ വിമാനത്താവളത്തിൽ നിന്നും പുറപ്പെട്ട വിമാനമാണ് അപകടത്തിൽ പെട്ടത്. ജീവനക്കാരടക്കം 19 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നതെന്നാണ് വിവരം.
അഞ്ച് പേരുടെ മൃതദേഹം കണ്ടെത്തിയിട്ടുണ്ട്. ടേബിൾ ടോപ് എയർപോർട്ടാണ് ത്രിഭുവൻ. ഇവിടെ നിന്ന് 200 കിലോമീറ്റർ അകലെയുള്ള വിമാനത്താവളത്തിലേക്കാണ് വിമാനം പോയത്. റൺവേയിൽ നിന്നും വിമാനം തെന്നി മാറിയാണ് അപകടം ഉണ്ടായതെന്നാണ് പ്രാഥമിക വിവരം. രാവിലെ 11 മണിയോടെയാണ് അപകടം ഉണ്ടായത്. സ്ഥലത്ത് രക്ഷാപ്രവർത്തനം തുടങ്ങി.