സോണിയ ഗാന്ധിയെ പ്രധാനമന്ത്രി പരോക്ഷമായി പരിഹസിച്ചു; പ്രതിപക്ഷ എംപിമാര്‍ രാജ്യസഭയില്‍ നിന്ന് ഇറങ്ങിപ്പോയി

 

പ്രധാനമന്ത്രിയുടെ പ്രസംഗത്തിനിടെ ഇടപെടാന്‍ ചെയര്‍മാന്‍ ജഗ്ദീപ് ധന്‍കര്‍ അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ നേതൃത്വത്തില്‍ പ്രതിപക്ഷ എംപിമാര്‍ രാജ്യസഭയില്‍ നിന്ന് ഇറങ്ങിപ്പോയി.

മുന്‍ കോണ്‍ഗ്രസ് അധ്യക്ഷയും രാജ്യസഭാ എംപിയുമായ സോണിയ ഗാന്ധിയെ പ്രധാനമന്ത്രി പരോക്ഷമായി പരിഹസിച്ചതിനെ തുടര്‍ന്നാണ് പ്രതിപക്ഷത്തിന്റെ വാക്കൗട്ട്. 'ഇത്തരക്കാര്‍ ഓട്ടോ പൈലറ്റിലും റിമോട്ട് പൈലറ്റിലും സര്‍ക്കാര്‍ പ്രവര്‍ത്തിപ്പിക്കുന്നത് പതിവാണ്. അവര്‍ ജോലിയില്‍ വിശ്വസിക്കുന്നില്ല, അവര്‍ക്ക് എങ്ങനെ കാത്തിരിക്കണമെന്ന് മാത്രമേ അറിയൂ' എന്നായിരുന്നു സോണിയാഗാന്ധിയെ പരേക്ഷമായി സൂചിപ്പിച്ചു കൊണ്ടുള്ള പ്രധാനമന്ത്രിയുടെ പരാമർശം.

അടിയന്തരാവസ്ഥക്കു ശേഷം 1977ല്‍ നടന്ന തെരഞ്ഞെടുപ്പിലൂടെ ജനങ്ങള്‍ അവരുടെ ജനാധിപത്യ ശക്തി കാണിച്ചുവെന്നും ഭരണഘടനയെ സംരക്ഷിക്കാന്‍ ഇതിലും വലിയ തിരഞ്ഞെടുപ്പ് ഉണ്ടായിട്ടില്ലെന്നും നരേന്ദ്രമോദി സഭയില്‍ പറഞ്ഞു. '1977 ല്‍ രാജ്യം ജനാധിപത്യം അതിന്റെ സിരകളില്‍ ഓടുന്നതായി കാണിച്ചു, ഈ വര്‍ഷത്തെ തിരഞ്ഞെടുപ്പ് ഭരണഘടനയെ സംരക്ഷിക്കാനാണെങ്കില്‍, രാജ്യത്തെ ജനങ്ങള്‍ അതിന് ഞങ്ങളെ കണ്ടെത്തി' എന്നാണ് പ്രധാനമന്ത്രി സഭയില്‍ പറഞ്ഞത്.