സ്വകാര്യ ബസ് മതിലിൽ ഇടിച്ച് അപകടം; 15 ഓളം പേർക്ക് പരിക്കേറ്റു
Apr 10, 2025, 16:59 IST
കോഴിക്കോട് വടകരയിൽ സ്വകാര്യ ബസ് മതിലിൽ ഇടിച്ച് 15 ഓളം പേർക്ക് പരിക്കേറ്റു. വടകരയിൽ നിന്നും മണിയൂരിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ വടകര ജില്ലാ ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല എന്നാണ് ലഭിക്കുന്ന വിവരം. വടകര പതിയാരക്കര ചോയിനാണ്ടി താഴെ വെച്ച് നിയന്ത്രണം വിട്ട ബസ് സമീപത്തെ മതിലിൽ ഇരിക്കുകയായിരുന്നു.