സാധാരണക്കാരുടെ ബസ്സും കൊള്ളക്കാരുടെ ബസ്സും ഒരുമിച്ച് ഓടുന്ന നവകേരളം; വിമർശിച്ച് രാഹുൽ മാങ്കൂട്ടത്തിൽ

 

സർവീസ് പുനരാരംഭിച്ച റോബിൻ ബസിനെതിരായ മോട്ടോർ വാഹന വകുപ്പിന്റെ നടപടിയിൽ സർക്കാരിനെ പരിഹസിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ. റോബിൻ ബസിന് സർക്കാർ ഉദ്യോഗസ്ഥർ വഴിനീളെ ഫൈൻ നൽകുന്നുവെന്ന് രാഹുൽ ആരോപിച്ചു. മന്ത്രിമാർക്ക് യാത്ര ചെയ്യാൻ വാങ്ങിയ ബസ്സിന് ഇക്കൂട്ടർ വഴിനീളെ സല്യൂട്ട് നൽകുന്നുവെന്നുമാണ് പരിഹാസം.

രണ്ട് ബസുകൾ ശനിയാഴ്ച ഓടിത്തുടങ്ങി എന്ന് ചൂണ്ടിക്കാട്ടിക്കൊണ്ടാണ് ഫെയ്‌സ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്. ഒന്ന് ഒരു സാധാരണക്കാരൻ കൈയ്യിലെ സമ്പാദ്യം കൊണ്ട് വാങ്ങിയ ബസ് ആണെന്നും രണ്ടാമത്തേത് ഹൃദയശൂന്യനായ മുഖ്യമന്ത്രി നാട്ടുകാരുടെ നികുതിപ്പണം ഉപയോഗിച്ച് വാങ്ങിയതാണെന്നും ആക്ഷേപം.

പോസ്റ്റിന്റെ പൂർണരൂപം

രണ്ട് ബസ്സുകൾ ഓടിത്തുടങ്ങി.
ഒന്ന്. ഒരു സാധാരണക്കാരനായ അംഗപരിമിതൻ തന്റെ കൈയ്യിലെ സമ്പാദ്യവും ബാങ്ക്‌ലോണുമൊക്കെയെടുത്ത് ഒരു ബസ്സ് വാങ്ങുന്നു. ആ ബസ്സിനു സർക്കാർ ഉദ്യോഗസ്ഥർ വഴിനീളെ ഫൈൻ നല്കുന്നു. റോബിൻ ബസ്സ്.

രണ്ട്. ഒരു ധൂർത്തനായ ഹൃദയശൂന്യനായ മുഖ്യമന്ത്രി നാട്ടുകാരുടെ നികുതിപ്പണം കൊണ്ട് സർവ്വ ചട്ടങ്ങളും ലംഘിച്ച് ഒരു ആഡംബര ബസ്സ് വാങ്ങുന്നു. ആ ബസ്സിനു വഴിനീളെ സർക്കാർ ഉദ്യോഗസ്ഥർ സല്യൂട്ട് നല്കുന്നു.
റോബിറി ബസ്സ്...

സാധാരണക്കാരുടെ ബസ്സും..കൊള്ളക്കാരുടെ ബസ്സും ഒരുമിച്ച് ഓടുന്ന നവകേരളം