സൈബർ അധിക്ഷേപക്കേസിൽ രാഹുൽ ഈശ്വർ ജയിലിലേക്ക്; ജാമ്യ ഹർജി കോടതി തള്ളി
Dec 1, 2025, 18:13 IST
സൈബർ അധിക്ഷേപക്കേസിൽ രാഹുൽ ഈശ്വറിന്റെ ജാമ്യഹർജി തിരുവനന്തപുരം അഡീഷണൽ സി.ജെ.എം. കോടതി തള്ളി. ഇതോടെ കേസിൽ രാഹുലിനെ 14 ദിവസത്തേക്ക് കോടതി റിമാൻഡ് ചെയ്തു.
രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ ലൈംഗികാതിക്രമ കേസിൽ അതിജീവിതയുടെ വിവരങ്ങൾ വെളിപ്പെടുത്തിയതിനാണ് രാഹുൽ ഈശ്വറിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. പരാതിക്കാരി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഹാജരാകാൻ ആവശ്യപ്പെട്ടതിന് ശേഷമാണ് പോലീസ് രാഹുലിനെ കസ്റ്റഡിയിലെടുത്തത്. രാഹുൽ ഈശ്വർ ഉൾപ്പെടെ നാല് പേരുടെ യു.ആർ.എൽ. ആണ് പരാതിക്കാരി പോലീസിന് സമർപ്പിച്ചിരുന്നത്. ഇത് പരിശോധിച്ച ശേഷമാണ് പോലീസ് തുടർ നടപടികളിലേക്ക് കടന്നതും, ചോദ്യം ചെയ്യാനായി വിളിപ്പിച്ച ശേഷം കസ്റ്റഡിയിലെടുത്തതും.