പാലക്കാട് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ മുന്നിൽ; ആഘോഷം തുടങ്ങി യുഡിഎഫ് ക്യാമ്പ്
Nov 23, 2024, 09:45 IST
പാലക്കാട് ബിജെപി സ്ഥാനാർത്ഥി സി കൃഷ്ണകുമാറിനെ പിന്നിലാക്കി യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ മുന്നിൽ. പോസ്റ്റൽ വോട്ടുകളിലും ആദ്യമെണ്ണിയ നഗരസഭ മേഖലയിൽ മുന്നിലായിരുന്ന ബിജെപി സ്ഥാനാർത്ഥി സി കൃഷ്ണകുമാർ പിന്നിലായി.
പാലക്കാട്ട് യുഡിഎഫ് പ്രവർത്തകർ ആഘോഷം തുടങ്ങി. പാലക്കാട് ബിജെപി സ്വാധീന നഗരമേഖലയിലെ വോട്ടെണ്ണുമ്പോൾ ബിജെപി മുന്നിലായിരുന്നു. എന്നാൽ കഴിഞ്ഞ തവണത്തേക്കാൾ നഗരസഭയിൽ ഇത്തവണ ബിജെപിക്ക് വോട്ടുകൾ കുറഞ്ഞിട്ടുണ്ട്.
കോൺഗ്രസിലേക്കാണ് ബിജെപി വോട്ടുകൾ ചോർന്നത്. രാഹുൽ മാങ്കൂട്ടത്തിലിന് കഴിഞ്ഞ തവണ കോൺഗ്രസ് സ്ഥാനാർത്ഥിക്ക് ലഭിച്ചതിനേക്കാൾ 430 വോട്ട് കൂടി. സിപിഎം സ്വതന്ത്ര സ്ഥാനാർത്ഥി പി സരിന് 111 വോട്ടും വർധിച്ചു.