പാലക്കാട് റെക്കോർഡ് ഭൂരിപക്ഷത്തിൽ വിജയിച്ച് രാഹുൽ മാങ്കൂട്ടത്തിൽ; ആഹ്ളാദത്തിൽ യുഡിഎഫ് പ്രവർത്തകർ

 

 പത്തനംതിട്ടയിൽ നിന്ന് പാലക്കാട്ടേക്ക് എത്തിയ രാഹുൽ മാങ്കൂട്ടത്തിൽ ഇനി നിയമസഭയിലേക്ക്. പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ റെക്കോർഡ് ഭൂരിപക്ഷത്തിൽ വിജയിച്ച് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. 18715 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് രാഹുൽ മാങ്കൂട്ടത്തിൽ വിജയമുറപ്പിച്ചിരിക്കുന്നത്.

പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ ലീഡുയര്‍ത്തിയതിനുപിന്നാലെ അഭിവാദ്യങ്ങളുമായി എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ രംഗത്തെത്തി. ബി.ജെ.പി സ്ഥാനാര്‍ഥി സി. കൃഷ്ണകുമാറിന്റെ വോട്ടുനില താഴേക്കുപോയതിൽ ആരവം മുഴക്കുകയും സിപിഎം ഓഫീസിന് സമീപം പടക്കം പൊട്ടിച്ച്  ആഹ്ളാദപ്രകടനം നടത്തുകയും ചെയ്തു.