'കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കില്ല, ഇന്ത്യാ സഖ്യം വിജയിക്കും'; രമേശ് ചെന്നിത്തല
Jun 2, 2024, 12:45 IST
ബിജെപിയുടെ വിജയം പ്രവചിച്ചുള്ള എക്സിറ്റ് പോളുകളിൽ വിശ്വാസമില്ലെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഇന്ത്യാ സഖ്യം വിജയിക്കും. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ പറഞ്ഞതുപോലെ 295 സീറ്റ് നേടും. കേരളത്തിൽ ഇരുപതിൽ ഇരുപത് സീറ്റും നേടും. അതിനുള്ള എല്ലാ സാഹചര്യവുമുണ്ട്. ബിജെപി കേരളത്തിൽ അക്കൗണ്ട് തുറക്കില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
എക്സിറ്റ് പോളിൽ വിശ്വാസമില്ലെന്ന് ഇടുക്കിയിലെ യുഡിഎഫ് സ്ഥാനാർഥിയായ ഡീൻ കുര്യാക്കോസും പറഞ്ഞു. ഇന്ത്യാ സഖ്യം തന്നെ അധികാരത്തിൽ വരും. 2004ൽ എക്സിറ്റ് പോൾ പ്രവചനങ്ങളെ മറികടന്നാണ് കോൺഗ്രസ് അധികാരത്തിൽ വന്നത്. ഇടുക്കിയിൽ യുഡിഎഫ് വലിയ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും ഡീൻ കുര്യാക്കോസ് കൂട്ടിച്ചേർത്തു.