അഗ്നിവീർ സൈനികർക്ക് സർക്കാർ ജോലികളിൽ സംവരണം; പ്രഖ്യാപനവുമായി അഞ്ച് സംസ്ഥാനങ്ങൾ 

 

വിവിധ വകുപ്പുകളിലും പൊലീസിലും അഗ്നിവീർ സൈനികർക്ക് സംവരണം ഏര്‍പ്പെടുത്തി അഞ്ച് സംസ്ഥാനങ്ങള്‍. ഒഡീഷ, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളാണ് പ്രഖ്യാപനം നടത്തിയിരിക്കുന്നത്. കാർഗിൽ വിജയ് ദിവസിന്റെ 25-ാം വാർഷിക ദിനത്തിലായിരുന്നു പ്രഖ്യാപനം നടത്തിയത്.വിവിധ വകുപ്പുകളിലും പൊലീസിലും അഗ്നിവീർ സൈനികർക്ക് സംവരണം ഏര്‍പ്പെടുത്തി അഞ്ച് സംസ്ഥാനങ്ങള്‍. ഒഡീഷ, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളാണ് പ്രഖ്യാപനം നടത്തിയിരിക്കുന്നത്. കാർഗിൽ വിജയ് ദിവസിന്റെ 25-ാം വാർഷിക ദിനത്തിലായിരുന്നു പ്രഖ്യാപനം നടത്തിയത്.


ഗ്രൂപ്പ്-ബി, ഗ്രൂപ്പ്-സി തസ്തികകളിലെ അഗ്നിവീർ റിക്രൂട്ട്‌മെൻ്റിന്റെ പ്രായപരിധിയിൽ മൂന്ന് വർഷത്തെ ഇളവ് നൽകാൻ ഹരിയാന മുഖ്യമന്ത്രി നയബ്‌ സിങ് സയ്‌നി തീരുമാനിച്ചിരുന്നു. കോൺസ്റ്റബിൾ, മൈനിംഗ് ഗാർഡ്, ഫോറസ്റ്റ് ഗാർഡ്, ജയിൽ വാർഡർമാർ, എസ്പിഒമാർ എന്നീ വിഭാ​ഗങ്ങൾക്ക് പത്ത് ശതമാനംസംവരണം നൽകാനും ഹരിയാന സർക്കാർ തീരുമാനിച്ചിരുന്നു. അഗ്നിപഥ് സ്കീമിന് കീഴിൽ, കരസേനാ-വ്യോമസേനാ-നാവികസേന വിഭാ​ഗത്തിലേക്ക് നാല് വർഷത്തേക്കാണ് സൈനികരെ നിയമിക്കുന്നത്. 2022-ൽ ബിജെപി സർക്കാർ നടപ്പിലാക്കിയ അഗ്നിവീർ സൈനിക പദ്ധതിക്കെതിരെ പ്രതിപക്ഷ പാർട്ടികളിൽ രൂക്ഷവിമർശനം ഉയർന്നിരുന്നു.