അർജുന് വേണ്ടി എന്തൊക്കെ ചെയ്യാനാകുമോ അതെല്ലാം ചെയ്യും: കാണാതായവരെ കണ്ടെത്താൻ ശ്രമം തുടരുമെന്ന് റിയാസ് 

 

ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ മലയാളി അർജുന് വേണ്ടിയുള്ള തെരച്ചിൽ തുടരുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ഇതു സംബന്ധിച്ച് നാവിക സേനയോട് ജില്ലാ ഭരണകൂടവും ആവശ്യപ്പെട്ടതായി മന്ത്രി റിയാസ് മാധ്യമപ്രവ‍ർത്തകരോട് പറഞ്ഞു.

ഷിരൂരിൽ രക്ഷാപ്രവർത്തനം നടക്കുന്നയിടത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. കാണാതായ മൂന്നുപേരെയും കണ്ടെത്താൻ ശ്രമം തുടരും. ഈ കാലാവസ്ഥയിലും ചെയ്യാനാകുന്ന കാര്യങ്ങളുണ്ട് അത് ചെയ്യും. എന്തൊക്കെ ചെയ്യാനാകുമോ അതെല്ലാം ചെയ്യുമെന്നും മന്ത്രി റിയാസ് പറഞ്ഞു.

ഐബോഡ് സംഘം വണ്ടിയുടെ കൃത്യമായ ചിത്രം നൽകിയെന്ന് സതീഷ് സെയിൽ എംഎൽഎയും വ്യക്തമാക്കി. ഗോവയിൽ നിന്ന് ഡ്രെഡ്ജർ കൊണ്ടുവരാൻ ബുദ്ധിമുട്ടുണ്ട്. ഫ്ലോട്ടിങ് പോൻടൂൻ രീതി അവലംബിക്കാൻ ശ്രമിക്കും.