ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം; മൂന്ന് പേർ മരിച്ചു
Dec 11, 2025, 15:45 IST
കൊല്ലം അഞ്ചലിൽ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു. ജ്യോതി ലക്ഷ്മി(21), അക്ഷയ്(23), ശ്രുതി ലക്ഷ്മി(16) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് അപകടമുണ്ടായത്. ഓട്ടോറിക്ഷയിലുണ്ടായിരുന്നവരാണ് മരിച്ചത്. ഇവർ കരവാളൂർ സ്വദേശികളാണ്. ശബരിമല അയ്യപ്പ ഭക്തർ സഞ്ചരിച്ച ബസുമായിട്ടാണ് ഓട്ടോറിക്ഷ കൂട്ടിയിടിച്ചത്. മരിച്ചവരിൽ രണ്ടുപേർ ബന്ധുക്കളാണെന്നാണ് വിവരം.