സന്ദീപ് വാര്യർ കോൺഗ്രസിലേക്ക്

 

 

ബിജെപിയുമായി ഇടഞ്ഞ സന്ദീപ് വാര്യർ കോൺഗ്രസിലേക്ക്. കെപിസിസി വാർത്താസമ്മേളനം ഉടൻ ഉണ്ടാകും. വിഷയത്തിൽ കോൺഗ്രസ് നേതാക്കൾ ചർച്ചകൾ നടത്തുകയാണ്. ദീപാദാസ് മുൻഷിയും വി ഡി സതീശനും ഉൾപ്പെടെ മുതിർന്ന നേതാക്കള്‍ എത്തിയിട്ടുണ്ട്. പതിനൊന്നരയ്ക്കാണ് പ്രതിപക്ഷ നേതാവിന്റെ വാർത്താസമ്മേളനം. ഇന്നുതന്നെ സന്ദീപ് വാര്യർ കോൺഗ്രസ് വേദിയിലേക്ക് എത്തുമെന്നാണ് സൂചന.

സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനുമായും, പാലക്കാട് സ്ഥാനാർഥി സി കൃഷ്ണകുമാറുമായും ഇടഞ്ഞതോടെയാണ് സന്ദീപ് പാർട്ടിയുമായും അകന്നത്. എന്‍ഡിഎ കണ്‍വെന്‍ഷനില്‍ മുതിര്‍ന്ന നേതാക്കള്‍ക്കൊപ്പം സന്ദീപ് വാര്യര്‍ക്ക് സീറ്റ് നൽകാത്തതോടെ ആ തർക്കം മുറുകിയിരുന്നു. സന്ദീപ് അന്ന് വേദി വിടുകയും ചെയ്തിരുന്നു.