'റിപ്പോര്‍ട്ട് പുറത്ത് വിടരുതെന്ന് ഹേമകമ്മീഷന്‍ പറഞ്ഞിട്ടില്ല'; ഹേമ കമ്മീഷൻ വിഷയത്തിൽ മുഖ്യമന്ത്രി നടത്തിയ പ്രതികരണം കാപട്യം നിറഞ്ഞത്: വി.ഡി സതീശൻ

 

ഹേമ കമ്മീഷൻ വിഷയത്തിൽ ചൊവ്വാഴ്ച മുഖ്യമന്ത്രി നടത്തിയ പ്രതികരണം കാപട്യം നിറഞ്ഞതും സ്വന്തം ഉത്തരവാദിത്തങ്ങളിൽ നിന്നുള്ള ഒളിച്ചോട്ടവുമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ഒരു കാരണവശാലും റിപ്പോർട്ട് പുറത്തുവിടരുതെന്ന് ഹേമ കമ്മീഷൻ തന്നെ സർക്കാറിനെ അറിയിച്ചിട്ടുണ്ടെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.

എന്നാൽ ഹേമ കമ്മീഷൻ കൊടുത്ത കത്തിൽ ഈ റിപ്പോർട്ട് പുറത്തുവിടരുതെന്ന് അവർ പറഞ്ഞിട്ടില്ല. റിപ്പോർട്ട് പുറത്തുവിടുമ്പോൾ സുപ്രീംകോടതിയുടെ മാർ​ഗനിർദേശങ്ങൾ അനുസരിക്കണമെന്നാണ് പറഞ്ഞിരിക്കുന്നത്.

പോക്സോ നിയമപ്രകാരം വരെ കേസെടുക്കേണ്ട കാര്യങ്ങൾ റിപ്പോർട്ടിലുണ്ട്. നാലരകൊല്ലം മുൻപ് ഈ റിപ്പോർട്ട് കൈയ്യിൽകിട്ടി അത് വായിച്ച മുഖ്യമന്ത്രിയും അന്നത്തെയും ഇപ്പോഴത്തെയും സാംസ്കാരിക മന്ത്രിമാരും ക്രിമിനൽ കുറ്റമാണ് ചെയ്തിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.