പുസ്തക വിവാദത്തിന് പിന്നിൽ സതീശന്റെ ഗൂഢാലോചന; പരാമർശങ്ങൾ എൽഡിഎഫിനെ ബാധിക്കില്ല: പി സരിൻ
Nov 14, 2024, 09:18 IST
ഇ.പി ജയരാജന്റെ പുസ്തക വിവാദത്തിന് പിന്നിൽ പ്രതിപക്ഷ നേതാവ് വിഡി സതീശനാണെന്ന് ആരോപിച്ച് പാലക്കാട്ടെ എൽഡിഎഫ് സ്ഥാനാർത്ഥി പി സരിൻ. വിവാദത്തിന് പിന്നിൽ സതീശന്റെ ഗൂഢാലോചനയാണെന്നും സരിൻ ആരോപിച്ചു.
പുസ്തകത്തിലെ പരാമർശങ്ങൾ എൽഡിഎഫിനെ ബാധിക്കില്ല. ഇപി ജയരാജന്റെ വരവ് നേരത്തെ തീരുമാനിച്ചതാണെന്നും സരിൻ പറഞ്ഞു. ഇ പി പാലക്കാട്ട് വന്ന് കാര്യങ്ങൾ വിശദീകരിക്കും. വി ഡി സതീശന്റെ പൊങ്ങച്ചം 23 ന് അവസാനിക്കുമെന്നും എൽഡിഎഫ് പതിനായിരത്തിലധികം വോട്ടിന് വിജയിക്കുമെന്നും സരിൻ ആത്മവിശ്വാസം പ്രകടിപ്പിച്ചു. പാലക്കാട്ടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമാകാൻ സൗമ്യ സരിൻ നാളെയെത്തുമെന്നും സരിൻ പറഞ്ഞു.