രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്: ഉപാധികളോടെ മുൻകൂർ ജാമ്യം അനുവദിച്ച് കോടതി
Dec 10, 2025, 13:42 IST
ബലാത്സംഗ കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എക്ക് തിരുവനന്തപുരം ജില്ലാ കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. രാഹുലിനെതിരെയുള്ള രണ്ടാമത്തെ പരാതിയിലാണ് കോടതി ഇപ്പോൾ വിധി പറഞ്ഞിരിക്കുന്നത്.
ക്രൂരമായ ബലാത്സംഗത്തിന് ഇരയായി എന്ന യുവതിയുടെ മൊഴിയടക്കമുള്ള പോലീസ് റിപ്പോർട്ട് പ്രോസിക്യൂഷൻ കോടതിയിൽ സമർപ്പിച്ചിരുന്നു. മാത്രമല്ല, ജാമ്യം നൽകുന്നതിനെ പ്രോസിക്യൂഷൻ ശക്തമായി എതിർക്കുകയും ചെയ്തു. തനിക്കെതിരെയുള്ള പരാതി വ്യാജമാണെന്നായിരുന്നു രാഹുൽ മാങ്കൂട്ടത്തിലിന്റെ പ്രധാന വാദം. \
കഴിഞ്ഞ രണ്ടാഴ്ചയായി രാഹുൽ ഒളിവിലായിരുന്ന സാഹചര്യത്തിൽ, ജാമ്യാപേക്ഷ തള്ളിയാൽ ഉടൻ കസ്റ്റഡിയിലെടുക്കാൻ അന്വേഷണ സംഘം ശ്രമിച്ചിരുന്നു. നേരത്തെ, രാഹുലിനെതിരെ ആദ്യം രജിസ്റ്റർ ചെയ്ത കേസിൽ രാഹുലിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞിരുന്നു.