ലൈംഗികാതിക്രമം; സംവിധായകൻ പി.ടി കുഞ്ഞുമുഹമ്മദിനെതിരെ കേസെടുത്തു
Dec 8, 2025, 22:06 IST
ലൈംഗികാതിക്രമണ പരാതിയിൽ സംവിധായകൻ പി.ടി കുഞ്ഞുമുഹമ്മദിനെതിരെ കേസ്. ഐഎഫ്എഫ്കെ സ്ക്രീനിംഗിനിടെ സ്ത്രീത്വത്തെ അപമാനിച്ചെന്നാണ് പരാതി. ചലച്ചിത്രപ്രവർത്തക മുഖ്യമന്ത്രിക്ക് കത്തയച്ചു. കൻ്റോൺമെൻ്റ പൊലീസാണ് കേസെടുത്തത്
കത്തിന് പിന്നാലെ ചലച്ചിത്രപ്രവർത്തകയിൽ നിന്ന് പൊലീസ് വിവരം തേടി. തലസ്ഥാനത്തെ ഹോട്ടലിൽ ഐഎഫ്എഫ്കെ സ്ക്രീനിംഗ് നടക്കുന്നതിനിടെയാണ് സംഭവം. മുറിയിലെത്തിയ സംവിധായകൻ അപമര്യാദയായി പെരുമാറിയെന്നാണ് കത്തിൽ. ഡിസംബര്‍ 12 മുതൽ 19 വരെ തിരുവനന്തപുരത്താണ് മേള നടക്കുന്നത്.