എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിയായിരുന്ന ഷെൽന നിഷാദ് അന്തരിച്ചു
Nov 19, 2023, 15:31 IST
ആലുവ മണ്ഡലത്തിലെ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിയായിരുന്ന ഷെൽന നിഷാദ് അന്തരിച്ചു. 36 വയസ്സായിരുന്നു. മജ്ജ മാറ്റിവെക്കൽ ശസ്ത്ര ക്രിയയെ തുടർന്നു തീവ്രപരിചരണ വിഭാ?ഗത്തിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ആലുവ മണ്ഡലത്തിലെ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി ആയി ഷെൽന നിഷാദ് മത്സരിച്ചിരുന്നു. ആലുവ എംഎൽഎ ആയിരുന്ന കെ മുഹമ്മദ് അലിയുടെ മരുമകൾ ആണ് ഷെൽന നിഷാദ്.
ആലുവയിൽ സിറ്റിങ് എം.എൽ.എ അൻവർ സാദത്തിനോടായിരുന്നു ഷെൽന മത്സരിച്ചത്. എന്നാൽ 18,886 വോട്ടി?ന്റെ വൻഭൂരിപക്ഷത്തിനാണ് അൻവർ സാദത്ത് വിജയിച്ചത്. സാദത്തിന് 73,703 വോട്ട് കിട്ടിയപ്പോൾ ഷെൽന പിടിച്ചത് 54,817വോട്ടുകൾ മാത്രമായിരുന്നു.