പെർമിറ്റില്ലാത്ത ബോട്ടിൽ അനുമതിയില്ലാതെ ഉൾക്കടലിൽ സിനിമ ഷൂട്ടിം​ഗ്; ബോട്ടുകൾക്ക് 'വമ്പൻ പണി'കിട്ടി 

 

 

കൊച്ചി കടലിലെ അനധികൃത സിനിമ ഷൂട്ടിംഗിൽ പിഴയിട്ട് ഫിഷറീസ് വകുപ്പ്. പെർമിറ്റില്ലാത്ത ബോട്ടിൽ അനുമതിയില്ലാതെ ഉൾക്കടലിൽ പോയതിൻ്റെ പേരിലാണ് നടപടി. ബോട്ടുകൾ വിട്ട് നൽകണമെങ്കിൽ 10 ലക്ഷം രൂപ അടക്കണമെന്ന് ഫിഷറീസ് മാരിടൈം വിഭാഗം വ്യക്തമാക്കി. ഇതിൽ പിഴയായി രണ്ട് ബോട്ടുകൾ 5 ലക്ഷം രൂപ അടക്കണമെന്നാണ് നിർദ്ദേശം. പെർമിറ്റ് പുതുക്കാനും അഞ്ച് ലക്ഷം നൽകണം.

ഇന്നലെ ചെല്ലാനം കടലിൽ നിന്നാണ് എറണാകുളം സ്വദേശികളായ വി കെ അബു, ബെനഡിക്ട് സെബാസ്റ്റ്യൻ എന്നിവരുടെ ബോട്ടുകൾ കോസ്റ്റൽ പോലീസ് പിടിച്ചെടുത്തത്. നാവികസേനയുടെ സീ വിജിൽ പരിപാടിയുടെ ഭാഗമായുള്ള പരിപാടിയിലാണ് അനധികൃത ഷൂട്ടിംഗ് ശ്രദ്ധയിൽപ്പെട്ടത്. പിന്നാലെ ഫിഷറീസ് വിഭാഗങ്ങളും കോസ്റ്റൽ പൊലീസും സംഭവത്തിൽ ഇടപെടുകയായിരുന്നു.