മൊബൈൽ ഫോൺ വാങ്ങാൻ പണം നൽകാത്തതിന് പിണങ്ങി; 16 കാരൻ ജീവനൊടുക്കി
Apr 26, 2025, 08:58 IST
16കാരനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട തിരുവല്ലയിലെ മനയ്ക്കചിറയിലാണ് സംഭവം. 16 വയസുള്ള ആദിത്യനാണ് മരിച്ചത്. മൊബൈൽ ഫോൺ വാങ്ങാൻ പണം നൽകാത്തതിന് വീട്ടുകാരോട് പിണങ്ങി മുറിക്കുള്ളിൽ കയറി തൂങ്ങുകയായിരുന്നു എന്ന് പൊലീസ് സംഭവത്തെക്കുറിച്ച് വ്യക്തമാക്കുന്നു. സംഭവം നടക്കുന്ന സമയത്ത് അമ്മയും അനുജനും വീട്ടിലുണ്ടായിരുന്നു. പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.