കോഴിക്കോട് ആറ് വയസുകാരനെ അമ്മ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി

 

കോഴിക്കോട് കാക്കൂരില്‍ ആറ് വയസുകാരനെ അമ്മ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. നരിക്കുനി കെഎസ്എഫ്ഇ ജീവനക്കാരിയായ മാതാവ് അനുവിനെ കാക്കൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. അനുവിന് മാനസിക പ്രശ്‌നങ്ങളുണ്ടായിരുന്നെന്ന് ബന്ധുക്കള്‍ പറഞ്ഞു. കുട്ടിയുടെ മൃതദേഹം നരിക്കുനിയിലെ ആശുപത്രിയിലേക്ക് മാറ്റി.