കോൺ​ഗ്രസ് വർ​ഗീയ പ്രചാരണം നടത്തുന്നു; പോപ്പുലർ ഫ്രണ്ട് നേതാക്കളുമായി വി ഡി സതീശൻ കൂടിക്കാഴ്ച നടത്തി: കെ സുരേന്ദ്രൻ

 

 

എൽഡിഎഫിനും യുഡിഎഫിനുമെതിരെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. കോൺ​ഗ്രസ് വർ​ഗീയ പ്രചാരണം നടത്തുന്നുവെന്നും എസ്ഡിപിഐ യുഡിഎഫിന് പരസ്യ പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണെന്നും കെ സുരേന്ദ്രൻ ആരോപിച്ചു. പോപ്പുലർ ഫ്രണ്ട് നേതാക്കളുമായി വി ഡി സതീശൻ കൂടിക്കാഴ്ച നടത്തിയെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

എൽഡിഎഫ് പിഡിപിയുമായി സഖ്യത്തിലാണെന്നാണ് സുരേന്ദ്രന്റെ മറ്റൊരു ആരോപണം. എസ്ഡിപിഐ വീടുകളിലും ആരാധനാലയങ്ങളിലും ലഘുലേഖ വിതരണം ചെയ്തു. തൃശൂർ ആവർത്തിക്കാൻ അനുവദിക്കരുതെന്നാണ് ലഘുലേഖയിലെന്നും കെ സുരേന്ദ്രൻ പറഞ്ഞു. ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്നും കെ സുരേന്ദ്രൻ അറിയിച്ചു.