ജയില്‍ ഉദ്യോഗസ്ഥൻ തടവുകാരന്റെ ദേഹത്ത് തിളച്ച വെള്ളമൊഴിച്ചു; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ

 

തിളച്ച വെള്ളം തടവുകാരന്റെ ദേഹത്ത് ഒ ഴിച്ചെന്ന പരാതിയില്‍ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ. പൂജപ്പുര സെൻട്രല്‍ ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന ലിയോണ്‍ ജോണ്‍സണ്‍ എന്ന തടവുകാരനാണ് ദുരനുഭവമുണ്ടായത്.

പ്രഭാത ഭക്ഷണത്തില്‍ മുടി കണ്ടത് ചോദ്യംചെയ്തതാണ് ഉദ്യോഗസ്ഥനെ പ്രകോപിപ്പിച്ചത്. 

പൂജപ്പുര സെൻട്രല്‍ ജയില്‍ സൂപ്രണ്ട് 15 ദിവസത്തിനകം അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷൻ ആക്റ്റിങ് ചെയര്‍പേഴ്സണും ജുഡീഷ്യല്‍ അംഗവുമായ കെ. ബൈജുനാഥ് ഉത്തരവിട്ടു. ഡിസംബര്‍ 11-ന് പി.എം.ജി. ജങ്ഷനിലുള്ള കമ്മീഷൻ ഓഫീസില്‍ നടക്കുന്ന സിറ്റിങ്ങില്‍ കേസ് പരിഗണിക്കും.

നാല് മാസമായി ലിയോണ്‍ ജോണ്‍സണ്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുകയാണ്. ഇക്കഴിഞ്ഞ 10-നായിരുന്നു സംഭവം. സാരമായി പൊള്ളലേറ്റ ലിയോണ്‍ ജയില്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്ന് സുഹൃത്ത് സമര്‍പ്പിച്ച പരാതിയില്‍ പറയുന്നു.