ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം വ്യാഴാഴ്ചയോടെ തീവ്ര ന്യൂനമർദ്ദമായി മാറുമെന്ന മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്

 

ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദ്ദം വ്യാഴാഴ്ചയോടെ തീവ്ര ന്യൂനമർദ്ദമായി മാറാൻ സാധ്യതയുണ്ട് എന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പ് നൽകി. മറ്റൊരു ചക്രവാത ചുഴിയും തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിൽ നിലനിൽക്കുന്നുണ്ടെന്നും മുന്നറിയിപ്പുണ്ട്.

വയനാട്, ഇടുക്കി ജില്ലകളെ കൂടാതെ വടക്കൻ ജില്ലകളിലും മഴ ദുർബലമായതിനെ തുടർന്ന് തണുപ്പ് അനുഭവപ്പെടാൻ തുടങ്ങിയിട്ടുണ്ട്. വടക്കൻ ജില്ലകളിൽ 20നും 23 ഡിഗ്രി സെൽഷ്യസിനും ഇടയിൽ താപനില രേഖപ്പെടുത്തിയപ്പോൾ വയനാട്, ഇടുക്കി ജില്ലകളിലെ കുറഞ്ഞ താപനില 20 ഡിഗ്രി സെൽഷ്യസിന് താഴെയാണ്.

കേരള- കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ കേരള- തെക്കൻ തമിഴ്നാട് തീരങ്ങളിൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പും കേന്ദ്ര കാലാവസ്ഥാ വകുപ്പ് നൽകുന്നുണ്ട്.