ബി.ജെ.പിക്കും സുരേഷ്‌ഗോപിക്കുമെതിരെ വന്ന വാർത്ത ഞങ്ങളുടെതല്ല; ലേഖനം തള്ളി രൂപത
ബി.ജെ.പിക്കും സുരേഷ് ഗോപിക്കെതിരെയും വന്ന വാർത്തയിലെ നിലാപാട് തങ്ങളുടെതല്ലെന്ന് അതിരൂപതാ നേതൃത്വം.വാർത്തയെകുറിച്ചറിയില്ല.
തങ്ങളുടെ നിലപാട് വ്യത്യസ്തമാണ്. ബിജെപിക്കും സുരേഷ് ഗോപിക്കുമെതിരെ ‘കത്തോലിക്കാസഭ’ മുഖപത്രത്തിൽ വന്ന വാർത്തയിൽ പങ്കില്ലെന്നും അതിരൂപതാ നേതൃത്വം വ്യക്തമാക്കി. വിഷയത്തിൽ കൂടുതൽ പ്രതികരിക്കാനില്ലെന്നും നേതൃത്വം അറിയിച്ചു. മുഖപത്രത്തിൽ വന്ന വാർത്തയെക്കുറിച്ചു പ്രതികരിക്കാനില്ലെന്നു കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ (സിബിസിഐ) അധ്യക്ഷൻ ആർച്ച് ബിഷപ് മാർ ആൻഡ്രൂസ് താഴത്തും പറഞ്ഞു. പാർട്ടിക്കു പറ്റിയ ആണുങ്ങൾ ഇല്ലാത്തതുകൊണ്ടാണോ തൃശൂരിലേക്ക് വരുന്നതെന്നും തിരഞ്ഞെടുപ്പിൽ മണിപ്പൂർ മറക്കില്ലെന്നും തൃശൂർ അതിരൂപതയുടെ നവംബർ ലക്കത്തിലെ ‘മറക്കില്ല മണിപ്പൂർ’ എന്ന തലക്കെട്ടോടു കൂടിയ ലേഖനത്തിൽ വിമര്‍ശിച്ചിരുന്നു.
മണിപ്പൂരിലും ഉത്തർപ്രദേശിലും കാര്യങ്ങള്‍ നോക്കാന്‍ ആണുങ്ങളുണ്ടെന്ന് സുരേഷ് ഗോപിയുടെ പ്രസ്താവനയെ വിമർശിച്ച ലേഖനം, മണിപ്പൂര്‍ കത്തിയെരിഞ്ഞപ്പോള്‍ ഈ ആണുങ്ങള്‍ എന്തെടുക്കുകയായിരുന്നുവെന്നും പ്രധാനമന്ത്രിയോടോ ബിജെപി കേന്ദ്ര നേതൃത്വത്തോടോ ചോദിക്കാൻ ആണത്തമുണ്ടോയെന്നും ചോദിച്ചിരുന്നു. ഈ ലേഖനത്തെയാണ് ഇപ്പോൾ രൂപത തള്ളയത്