സുപ്രീംകോടതി വിമർശിച്ചു; പിന്നാലെ പൊൻമുടിയെ സത്യപ്രതിജ്ഞ ചെയ്യാൻ ക്ഷണിച്ച് തമിഴ്നാട് ഗവർണർ
Mar 22, 2024, 13:15 IST
സുപ്രീംകോടതി കടുത്ത വിമർശനമുന്നയിച്ചതോടെ പൊന്മുടിയെ സത്യപ്രതിജ്ഞ ചെയ്യാൻ ക്ഷണിച്ച് ഗവർണർ. ഇന്ന് വൈകിട്ട് 3 30നാണ് സത്യപ്രതിജ്ഞ. ഇതറിയിച്ച് എം.കെ സ്റ്റാലിന് രാജ്ഭവൻ കത്തയച്ചു. പൊന്മുടിയെ സത്യപ്രതിജ്ഞക്ക് ക്ഷണിച്ചതായി സുപ്രീംകോടതിയെ എ.ജി അറിയിച്ചു.
കോടതി ജനാധിപത്യം നിലനിർത്തിയെന്ന് തമിഴ്നാട് സർക്കാർ വ്യക്തമാക്കി. ഗവർണർക്കെതിരെ തമിഴ്നാട് സർക്കാരാണ് കോടതിയെ സമീപിച്ചത്. പൊന്മുടി ക്രിമിനൽ കേസിൽ കുറ്റക്കാരനാണ് എന്ന വിധി കോടതി സ്റ്റേ ചെയ്തിട്ടും പൊന്മുടിയെ വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാൻ ക്ഷണിക്കാത്തതിൽ സുപ്രീംകോടതി ഇന്നലെ വിമർശനമുന്നയിച്ചിരുന്നു. കൂടാതെ കടുത്ത ഭാഷയിൽ ഗവർണർക്ക് താക്കീതും നൽകിയിരുന്നു ഇതേ തുടർന്നാണ് ഗവർണറുടെ നടപടി.