'സർക്കാരിനെ ദുർബലപ്പെടുത്താൻ  സഹായകരമായ നിലപാട്  പാടില്ല; അൻവർ മാറ്റത്തിന് വിധേയനാകണം'; എ വിജയരാഘവൻ

 

 


പിവി അന്‍വറിനെതിരെ വിമര്‍ശനവുമായി സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ. പിവി അന്‍വര്‍ പാര്‍ട്ടിയെയും സര്‍ക്കാരിനെയും ദുര്‍ബലപ്പെടുത്തിയെന്നും പ്രസ്താവനകള്‍ ശത്രുക്കള്‍ക്ക് ആഹ്ലാദിക്കാൻ വകയുണ്ടാക്കിയെന്നും എ വിജയരാഘവൻ വിമര്‍ശിച്ചു. പി വി അൻവർ ഉയർത്തിയ പ്രശ്നങ്ങളെക്കുറിച്ച് മുഖ്യമന്ത്രി ഇന്നലെ മറുപടി നൽകി.സര്‍ക്കാര്‍ ഇക്കാര്യത്തിൽ എടുത്ത നടപടികൾ മുഖ്യൻ വ്യക്തമാക്കിയതോടെ ആ വിഷയങ്ങൾക്ക് വ്യക്തത വന്നിട്ടുണ്ട്. പക്ഷെ കാര്യങ്ങൾ വ്യക്തമാക്കിയതിന് ശേഷവും അൻവർ പ്രതികരിക്കുന്നത് ശരിയല്ല. സാധാരണക്കാരുടെ താല്പര്യം സംരക്ഷിക്കുന്ന സർക്കാരാണ് നമ്മുടേത്.

അൻവർ പാർട്ടിയെയും സര്‍ക്കാരിനെയും ദുര്‍ബലപ്പെടുത്തി; ശത്രുക്കൾക്ക് ആഹ്ലാദിക്കാൻ വകയുണ്ടാക്കിയെന്ന് എ വിജയരാഘവൻ
സർക്കാരിനെ കുറിച്ച് തെറ്റായ ധാരണകൾ സമൂഹത്തിൽ ഉണ്ടാകുമ്പോൾ ആളുകൾ ഇടതുപക്ഷത്തു നിന്ന് അകന്നുപോകുമെന്നും എ വിജയരാഘവൻ പറഞ്ഞു


സർക്കാരിന് ദുർബലപ്പെടുത്താൻ  സഹായകരമായ നിലപാട് ഉണ്ടാകാൻ പാടില്ല. അൻവർ മാറ്റത്തിന് വിധേയനായി സമീപനം സ്വീകരിക്കേണ്ടതുണ്ട്. പി ശശി തെറ്റ് ചെയ്യില്ലെന്ന് പാർട്ടിക്ക് ഉറപ്പുണ്ട്. വയനാട് ദുരന്തത്തിൽ കേന്ദ്ര സഹായത്തിനായുള്ള മെമ്മോറാണ്ടം വിവാദത്തിലും എ വിജയരാഘവൻ പ്രതികരിച്ചു. മനുഷ്യത്വത്തിന് വേണ്ടി നിന്ന സർക്കാരിനെതിരെ മാധ്യമങ്ങളുടെ നിലപാട് ഹൃദയ ശൂന്യമാണ്. അമ്മയുടെ മുലപ്പാലിന് ഉപ്പു നോക്കുന്ന രീതിയായിരുന്നു മാധ്യമങ്ങളുടേതെന്നും എ വിജയരാഘവൻ പറഞ്ഞു.