കോഴ വിവാദം; അന്വേഷണമാവശ്യപ്പെട്ട് കത്ത് നൽകുമെന്ന് തോമസ് കെ തോമസ്
Oct 26, 2024, 13:29 IST
കൂറുമാറ്റ കോഴ വിവാദത്തിൽ പ്രതികരിച്ച് തോമസ് കെ. തോമസ്. 100 കോടി കോഴ ആരോപണങ്ങൾ തള്ളി തോമസ് കെ. തോമസ്. ആരോപണത്തിൽ അന്വേഷണം വേണമെന്നും ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു.
അന്വേഷണമാവശ്യപ്പെട്ട് കത്ത് നൽകുമെന്നും തോമസ് കെ തോമസ് അറിയിച്ചു. തനിക്കെതിരെ ബാലിശമായ ആരോപണ ഉന്നയിക്കുന്നുവെന്നും അദ്ദേഹം വിമർശിച്ചു.