പുതിയ മാറ്റവുമായി റെയിൽവേ; ഈ ട്രെയിൻ ഇനി എല്ലാ ദിവസവും

 

ഷൊർണൂർ-കണ്ണൂർ-ഷൊർണൂർ അൺറിസർവ്ഡ് സ്‌പെഷ്യൽ എക്സ്‌പ്രസ്(06031/06032) ട്രെയിനിന്റെ സർവീസ് ഡിസംബർ 31വരെ ദീർഘിപ്പിച്ചു. മാത്രമല്ല ആഴ്ചയിൽ നാല് ദിവസം സർവീസ് നടത്തിയിരുന്ന ട്രെയിൻ ദിവസേനയാക്കുകയും ചെയ്തു. ഷൊർണൂർ-കണ്ണൂർ റൂട്ടിൽ യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് ജൂലായ് ഒന്ന് മുതൽ പ്രത്യേക സർവീസ് ആരംഭിച്ച ട്രെയിൻ ഈ മാസം 31ന് സർവീസ് അവസാനിപ്പിക്കേണ്ടിയിരുന്നതാണ്.

റെയിൽവേ പ്രഖ്യാപിച്ച ഇത്തരത്തിലുള്ള 52 സർവീസ് ഒക്ടോബർ 31ന് തീരാനിരിക്കെയാണ് ഇവ നീട്ടികൊണ്ടുള്ള പ്രഖ്യാപനം. ഷൊർണൂർ-കണ്ണൂർ(06031) ട്രെയിനിന്റെ സമയക്രമത്തിലും മാറ്റം വരുത്തിയിട്ടുണ്ട്. ഇനി മുതൽ ദിവസവും ഉച്ചകഴിഞ്ഞ് മൂന്നിന് ട്രെയിൻ ഷൊർണൂരിൽ നിന്ന് പുറപ്പെടും. പതിനൊന്ന് സ്റ്റേഷനുകളിൽ നിർത്തും. പത്ത് ജനറൽ കോച്ചുകളാണ് ഉള്ളത്. എന്നാൽ പയ്യോളി സ്റ്റേഷൻ പുതിയ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല. കണ്ണൂർ-ഷൊർണൂർ ട്രെയിൻ രാവിലെ 8.10ന് കണ്ണൂരിൽ നിന്ന് പുറപ്പെടും.

പുതുക്കിയ സമയക്രമം

ഷൊർണൂർ-കണ്ണൂർ: ഷൊർണൂർ വൈകീട്ട് 3.00. പട്ടാമ്പി 3.14, കുറ്റിപ്പുറം 3.33, തിരൂർ 4.05, താനൂർ 4.16, പരപ്പനങ്ങാടി 4.24, ഫറോക്ക് 4.41, കോഴിക്കോട് 5.25, കൊയിലാണ്ടി 5.54, വടകര 6.13, മാഹി 6.27, തലശ്ശേരി 6.41, കണ്ണൂർ 7.25.


കണ്ണൂർ ഷൊർണൂർ വണ്ടി: കണ്ണൂർരാവിലെ 8.10, തലശ്ശേരി 8.25, മാഹി 8.36, വടകര 8.47, കൊയിലാണ്ടി 9.09, കോഴിക്കോട് 9.45, ഫറൂഖ് 10.05, പരപ്പനങ്ങാടി 10.17, താനൂർ 10.26, തിരൂർ 10.34, കുറ്റിപ്പുറം 10.49, പട്ടാമ്പി 11.10, ഷൊർണൂർ 11.45.