ട്രാൻസ് പുരുഷനെ സ്ത്രീത്വത്തിൽ തുടരാൻ നിർബന്ധിച്ചു; മാതാപിതാക്കൾക്ക് കൗൺസലിംഗ് നൽകണമെന്ന് ഹൈക്കോടതി

 

ട്രാന്‍സ് പുരുഷനെ സ്ത്രീത്വത്തില്‍ തുടരാന്‍ നിര്‍ബന്ധിച്ച മാതാപിതാക്കള്‍ക്ക് കൗണ്‍സലിംഗ് നല്‍കണമെന്ന് ഹൈക്കോടതി നിർദേശം. ലിംഗസ്വത്വത്തിലെ വ്യത്യസ്തത എന്തെന്ന് മാതാപിതാക്കള്‍ മനസിലാക്കണമെന്നും, കൗണ്‍സിലറെ ആലപ്പുഴ ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി തീരുമാനിക്കണമെന്നും കോടതി പറഞ്ഞു.

സന്നദ്ധ സംഘടന തടവിലാക്കിയ മകളെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് മാതാപിതാക്കള്‍ ഹൈക്കോടതിയിൽ ഹര്‍ജി നൽകിയത്. എന്നാൽ ഇത്‌ പരിഗണിച്ച കോടതി, മാതാപിതാക്കൾക്ക് ലിംഗസ്വത്വ ബോധവത്കരണം നടത്താൻ നിര്‍ദ്ദേശിച്ചു. ജസ്റ്റിസുമാരായ എ മുഹമ്മദ് മുഷ്താഖ്, ശോഭ അന്നമ്മ ഈപ്പന്‍ എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്.