രണ്ടര വയസുകാരിയുടെ മരണം; അച്ഛൻ കസ്റ്റഡിയിൽ, അസ്വാഭാവിക മരണത്തിന് കേസ് 

 

മലപ്പുറം കാളികാവ് ഉദരപൊയിലിൽ രണ്ടര വയസ്സുകാരിയുടെ മരണവുമായി ബന്ധപ്പെട്ട് കുട്ടിയുടെ അച്ഛൻ മുഹമ്മദ് ഫാരിസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. നിലവില്‍ ഫായിസിനെതിരെ പരാതി കിട്ടിയിട്ടില്ലെന്നും നിലവില്‍ അസ്വഭാവിക മരണത്തിന് മാത്രമാണ് കേസെടുത്തിരിക്കുന്നതെന്നും കാളികാവ് പൊലീസ് പറഞ്ഞു. കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിയുന്നതിനായാണ് ഫാരിസിനെ കസ്റ്റഡിയിലെടുത്തത്. പോസ്റ്റ്‍മോര്‍ട്ടം റിപ്പോര്‍ട്ട് ഉള്‍പ്പെടെ ലഭിച്ചാലെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുകയുള്ളുവെന്നും ബന്ധുക്കളുടെ ആരോപണത്തെക്കുറിച്ച് അന്വേഷിക്കുമെന്നും പൊലീസ് പറഞ്ഞു.