പിതാവിന്റെ മരണത്തെ തുടര്‍ന്നുണ്ടായ താങ്ങാനാവാത്ത മാനസിക വിഷമം; ആസിയയുടെ ആത്മഹത്യാ കുറിപ്പ് പുറത്ത്

 

ആലപ്പുഴയില്‍ നവവധു ആസിയ (22)യെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആത്മഹത്യക്കുറിപ്പ് കണ്ടെത്തി. പിതാവിന്റെ മരണത്തെ തുടര്‍ന്നുണ്ടായ താങ്ങാനാവാത്ത മാനസിക വിഷമത്തില്‍ മരണത്തെ പുല്‍കുന്നു എന്ന് ആസിയ ഇംഗ്ലീഷില്‍ എഴുതിയ ആത്മഹത്യ കുറിപ്പാണ് വീട്ടില്‍ നിന്നും കണ്ടെത്തിയത്.

ആസിയയുടെ വിവാഹത്തിന് നാല് മാസം മുമ്ബായിരുന്നു പിതാവ് മരണപ്പെട്ടത്. ഞായറാഴ്ച രാത്രി വീടിന്റെ കിടപ്പുമുറിയിലെ ജനലിലാണ് ആസിയയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടുകാര്‍ ആശുപത്രിയില്‍ എത്തിക്കുമ്ബോള്‍ ആസിയയുടെ ജീവന്‍ നഷ്ടമായിരുന്നു. വിരല്‍ അടയാള വിദഗ്ധരും ഫോറന്‍സിക് സംഘവും വീട്ടിലെത്തി പരിശോധന നടത്തി. പിതാവിന്റെ മരണത്തിലെ മനോവിഷമത്തില്‍ ആയിരുന്നു ആസിയ എന്ന് ബന്ധുക്കള്‍ പറയുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം മൃതദേഹം ഖബറടക്കി.

ഡെന്റല്‍ ടെക്നീഷ്യനായി ജോലി ചെയ്ത് വരികയായിരുന്നു ആസിയ. മൂവാറ്റുപുഴയില്‍ താമസിച്ച്‌ ജോലി ചെയ്തുവരുന്ന ആസിയ ആഴ്ച്ചയില്‍ ഒരു ദിവസമാണ് ഭര്‍തൃവീട്ടില്‍ വരുന്നത്. ഇന്നലെ ഭര്‍ത്താവുംമാതാപിതാക്കളും പുറത്ത് പോയി വന്നപ്പോഴാണ് ആസിയയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്വകാര്യ ബാങ്ക് ജീവനക്കാരനാണ് ഭര്‍ത്താവ്.