വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ന്‍റെ പ​രാ​മ​ർ​ശ​ത്തി​​നെ​തി​രെ പ്ര​തി​പ​ക്ഷ നേ​താ​വ്

 

ഈ​ഴ​വ വി​രോ​ധി​യെ​ന്ന വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ന്‍റെ പ​രാ​മ​ർ​ശ​ത്തി​​നെ​തി​രെ പ്ര​തി​പ​ക്ഷ നേ​താ​വ്​ വി.​ഡി സ​തീ​​ശ​ൻ രംഗത്തെത്തി. ശ്രീ​നാ​രാ​യ​ണ​ഗു​രു എ​ന്താ​ണോ പ​റ​യാ​നും ചെ​യ്യാ​നും പാ​ടി​ല്ലെ​ന്ന്​ പ​റ​ഞ്ഞ​ത്​ അ​താ​ണ്​ വെ​ള്ളാ​പ്പ​ള്ളി പ​റ​യു​ക​യും ചെ​യ്യു​ക​യും ചെ​യ്യു​ന്ന​തെന്ന് അദ്ദേഹം പറഞ്ഞു. ആ​ര്​ വ​ർ​ഗീ​യ​ത പ​റ​ഞ്ഞാ​ലും ഞ​ങ്ങ​ൾ എ​തി​ർ​ക്കും. വി​ദ്വേ​ഷ കാ​മ്പ​യി​ൻ ആ​ര്​ ന​ട​ത്തി​യി​ലും അ​തി​നെ​തി​രെ​യും സം​സാ​രി​ക്കും.

തെ​ര​ഞ്ഞെ​ടു​പ്പ്​ എ​ന്ന്​ ക​രു​തി മാ​റ്റി​വെ​ക്കി​ല്ല. അ​ത്​ ന്യൂ​ന​പ​ക്ഷ​മാ​യാ​ലും ഭൂ​രി​പ​ക്ഷ​മാ​യാ​ലും ശ​രി. 25 വ​ർ​ഷ​മാ​യി ഞാ​ൻ എം.​എ​ൽ.​എ​യാ​ണ്. എ​ന്‍റെ മ​ണ്ഡ​ല​ത്തി​ൽ 52 ശ​ത​മാ​ന​വും ഇ​ഴ​വ സ​മു​ദാ​യ​മാ​ണ്. എ​ന്നെ ഏ​റ്റ​വും അ​ടു​ത്ത്​ അ​റി​യാ​വു​ന്ന​വ​ർ മ​ണ്ഡ​ല​ത്തി​ലു​ള്ള​വ​രാ​ണ്. ഞാ​ൻ ശ്രീ​നാ​രാ​യ​ണീ​യ​നും ഗു​രു​ദ​ർ​ശ​ന ഇ​ഷ്ട​പ്പെ​ടു​ന്നയാ​ളും വി​ശ്വ​സി​ക്കു​ന്ന​യാ​ളും അ​വ​യു​ടെ പ്ര​ചാ​ര​ക​നും കൂ​ടി​യാ​ണെന്നും വി.ഡി. സതീശൻ വ്യക്തമാക്കി.