വാൻ ഇലക്ട്രിക് പോസ്റ്റിലേക്ക് ഇടിച്ച് കയറി ഉണ്ടായ അപകടത്തില്‍ 2 പേർക്ക് പരിക്കേറ്റു
Apr 27, 2025, 12:33 IST
പത്തനംതിട്ട നന്നുവക്കാട് വാൻ ഇലക്ട്രിക് പോസ്റ്റിലേക്ക് ഇടിച്ച് കയറി ഉണ്ടായ അപകടത്തില്‍ 2 പേര്‍ക്ക് പരിക്കേറ്റു. മലയാറ്റൂർ പള്ളിയിൽ നിന്ന് മടങ്ങി വരികയായിരുന്നവരാണ് അപകടത്തിൽപ്പെട്ടത്. കാർ യാത്രികരായ കുമ്പഴ സ്വദേശി റോബിൻ റെജി, വെട്ടൂർ സ്വദേശി ദാവൂദ് കുട്ടി എന്നിവർക്കാണ് പരിക്കേറ്റത്.
അഗ്നിശമന സേനയെത്തി വാഹനം വെട്ടിപ്പൊളിച്ചാണ് പരിക്കേറ്റവരെ പുറത്തെടുത്തത്. അപകടത്തിൽപ്പെട്ടവർ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്ന് പുലർച്ചെ 4.45 നാണ് അപകടമുണ്ടായത്. ഡ്രൈവർ ഉറങ്ങി പോയതാണ് അപകടകാരണമെന്ന് പ്രാഥമിക നിഗമനം.