ഉപരാഷ്ട്രപതി ഇന്ന് കൊച്ചിയിലെത്തും
Jul 6, 2025, 12:29 IST
രണ്ടു ദിവസത്തെ സന്ദർശനത്തിനായി ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ ഇന്ന് കേരളത്തിലെത്തും. ഉച്ചയ്ക്കു ശേഷം നാവികസേനാ വിമാനത്താവളത്തിൽ എത്തുന്ന ഉപരാഷ്ട്രപതി ഇന്നു കൊച്ചിയിൽ തങ്ങും. നാളെ രാവിലെ ഗുരുവായൂർ ക്ഷേത്രദർശനത്തിനായി തൃശൂരിലേക്കു പോകും. തുടർന്ന് കളമശേരിയിൽ തിരിച്ചെത്തുന്ന അദ്ദേഹം 10.40നു നാഷനൽ യൂണിവേഴ്‌സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസിൽ (നുവാൽസ്) വിദ്യാർഥികളും അധ്യാപകരുമായി സംവാദം നടത്തും. ഉപരാഷ്ടപതിയുടെ സന്ദർശനത്തോട് അനുബന്ധിച്ച് കൊച്ചി നഗരത്തിൽ ഇന്നും നാളെയും ഗതാഗതനിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.