വടകര സ്റ്റാൻഡിൽ ബസ് ജീവനക്കാർക്ക് നേരെ തോക്ക് ചൂണ്ടിയ വ്ലോഗർ തൊപ്പിയെ പോലീസ് കസ്റ്റഡിയിലെടുത്തു
Apr 15, 2025, 23:08 IST
വടകര സ്റ്റാൻഡിൽ സ്വകാര്യ ബസ് ജീവനക്കാർക്ക് നേരെ തോക്ക് ചൂണ്ടിയ വ്ലോഗർ തൊപ്പിയെ പോലീസ് കസ്റ്റഡിയിലെടുത്തു. വടകര ബസ് സ്റ്റാൻഡിൽ വെച്ചാണ് കണ്ണൂർ കല്യാശേരി സ്വദേശിയായ തൊപ്പി എന്ന പേരിലറിയപ്പെടുന്ന മുഹമ്മദ് നിഹാലിനെ പിടികൂടുന്നത്. ലൈസൻസ് ആവശ്യമില്ലാത്ത എയർ പിസ്റ്റൺ സ്വകാര്യ ബസ് തൊഴിലാളികൾക്ക് നേരെ ചൂണ്ടുകയായിരുന്നു.
ഇന്ന് വൈകിട്ട് 5.30 ഓടെയാണ് സംഭവം. മുഹമ്മദ് നിഹാലിന്റെ കാർ കോഴിക്കോട് പോകുകയായിരുന്ന സ്വകാര്യ ബസിൽ ഉരസിയിരുന്നു. തുടർന്ന് വടകര സ്റ്റാൻഡിലെത്തിയ നിഹാലും സുഹൃത്തുക്കളും ബസ് ജീവനക്കാരുമായി വാക്കേറ്റമുണ്ടായി. ഇതിനിടെയാണ് നിഹാൽ തോക്ക് ചൂണ്ടിയത്. തുടർന്ന് സ്ഥലം വിടാൻ ശ്രമിച്ച ഇവരെ ബസ് ജീവനക്കാർ പിടിച്ചുവെച്ച് പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.