'ഞങ്ങൾ നിങ്ങളിൽ വിശ്വസിക്കുന്നു'; ഇന്ത്യ ജയിക്കും;  ബി.ജെ.പിയുടെ  ട്വീറ്റ് റീട്വീറ്റ് ചെയ്ത് കോണ്‍ഗ്രസ്
 

 

ഇപ്പോൾ സോഷ്യൽ മീഡിയയിൽ 'ഇന്ത്യ' മുന്നണിയും ബി.ജെ.പിയും തമ്മിൽ ചെറിയൊരു പൊളിറ്റിക്കൽ ഗെയിം കൂടിനടക്കുന്നുണ്ട്.  ഇന്ത്യന്‍ ടീമിന് ആശംസ അറിയിച്ച് ബിജെപി സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമായ എക്‌സില്‍ ഒരു പോസ്റ്റിട്ടു. പിന്നാലെ ഈ ട്വീറ്റ് റീട്വീറ്റ് ചെയ്തിരിക്കുകയാണ് കോൺഗ്രസിന്‍റെ ഒഫീഷ്യൽ പേജ്. ബിജെപിയുടെ ഒരു പോസ്റ്റ് കോൺഗ്രസ് ഷെയർ ചെയ്തത് അമ്പരപ്പോടെയാണ് ആദ്യം അണികള്‍ കണ്ടത്. എന്നാൽ ആ റീട്വീറ്റിനൊപ്പം കോൺഗ്രസ് കുറിച്ച വാക്കുകളുടെ അർത്ഥം പരിശോധിക്കുകയാണ് സോഷ്യൽ മീഡിയയും അണികളും. 'കമോണ്‍ ഇന്ത്യ! ഞങ്ങള്‍ നിങ്ങളെ വിശ്വസിക്കുന്നു' എന്നായിരുന്നു ബിജെപിയുടെ ട്വീറ്റ്.

ഇതേ ട്വീറ്റ് കോൺഗ്രസ് തങ്ങളുടെ ഔദ്യോഗിക എക്സ് അക്കൌണ്ടിൽ  റീട്വീറ്റ് ചെയ്തു.  അത് സത്യം തന്നെ! ഇന്ത്യ ജയിക്കും എന്ന തലക്കെട്ടോടെയാണ് ബിജെപി ട്വീറ്റ് കോണ്‍ഗ്രസ് റീട്വീറ്റ് ചെയത്. പ്രതിപക്ഷ സഖ്യമായ ഇന്ത്യ മുന്നണി വിജയിക്കുമെന്നൊരു ധ്വനി കൂടി കോണ്‍ഗ്രസ് നല്‍കി എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഉള്‍പ്പെടെ ഇതിനെ വിലയിരുത്തുന്നത്.