വാട്‌സ്ആപ്പിലെ പുതിയ ഫീച്ചർ അറിയാം

 

ഉപയോക്താക്കൾക്കായി ട്രാൻസ്‌ലേഷൻ ഫീച്ചറുമായി വാട്‌സ്ആപ്പ്. ഏത് ഭാഷയിലും ഉപയോക്താക്കൾ ആശയവിനിമയം നടത്താനും മനസിലാക്കാനും സഹായിക്കുന്നതാണ് ഫീച്ചർ. ഫീച്ചർ വാട്‌സ്ആപ്പ് ചാറ്റുകളിൽ തന്നെ ഉൾപ്പെടുത്തിയിട്ടുണ്ട്. ഏത് സന്ദേശമാണോ വിവർത്തനം ചെയ്യേണ്ടത്, ആ സന്ദേശത്തിന് മുകളിൽ ദീർഘനേരം ഹോൾഡ് ചെയ്താൽ ഒപ്ഷൻ ലഭ്യമാകും. പിന്നീട് ഏത് ഭാഷയിലേക്കാണോ ട്രാൻസ്‌ലേറ്റ് ചെയ്യേണ്ടതെന്ന് എന്ന് സെലക്ട് ചെയ്താൽ മാത്രം മതി. ഫീച്ചർ ലഭ്യമാകാൻ ഉപയോക്താക്കൾക്ക് നിർദ്ദിഷ്ട ഭാഷകൾ ഡൗൺലോഡ് ചെയ്യാം. പുതിയ ഫീച്ചർ വരുന്നതോടെ വിവർത്തനങ്ങൾക്ക് മറ്റ് ആപ്പുകളെ ആശ്രയിക്കേണ്ടി വരില്ല. ഫീച്ചർ നിലവിൽ എല്ലാ ഉപയോക്താക്കൾക്കും ലഭ്യമല്ല.

ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് ആറ് ഭാഷകളിലേക്ക് സന്ദേശങ്ങൾ വിവർത്തനം ചെയ്യാൻ കഴിയും. ഇംഗ്ലീഷ്, സ്പാനിഷ്, ഹിന്ദി, പോർച്ചുഗീസ്, റഷ്യൻ, അറബിക് ഭാഷകളിലാണ് നിലവിൽ ഫീച്ചർ ലഭ്യമാകുക. അതേസമയം, ഫ്രഞ്ച്, ജാപ്പനീസ്, മന്ദാരിൻ, ടർക്കിഷ്, കൊറിയൻ എന്നിവയുൾപ്പെടെ 19-ലധികം ഭാഷകളുടെ പിന്തുണയോടെ ഫീച്ചർ ഐഫോൺ ഉപയോക്താക്കൾക്ക് ലഭിക്കും. ഫീച്ചർ എല്ലാവർക്കും കാണാൻ കഴിയില്ല. എന്നാൽ ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് മുഴുവൻ ചാറ്റ് ത്രെഡുകളും ഓട്ടോമാറ്റിക് ട്രാൻസ്ലേഷൻ ലഭ്യമാണ്.ഒരിക്കൽ ഓണാക്കിയാൽ, ആ സംഭാഷണത്തിലെ ഭാവിയിലെ ഓരോ സന്ദേശവും എളുപ്പത്തിൽ അതാത് ഭാഷയിൽ ദൃശ്യമാകും. ഗ്രൂപ്പ് ചാറ്റുകൾക്കോ, വിദേശ രാജ്യങ്ങളിലെ പ്രൊഫഷണൽ ചർച്ചകൾക്കോ ഫീച്ചർ സൗകര്യപ്രദമാണ്.

ആഗോളതലത്തിൽ ഫീച്ചർ എപ്പോൾ നടപ്പിലാക്കുമെന്ന് വാട്സ്ആപ്പ് ഒരു നിശ്ചിത സമയപരിധി നൽകിയിട്ടില്ല, പക്ഷേ ആൻഡ്രോയിഡിലും ഐഒഎസിലും ഫീച്ചർ ഇതിനകം തന്നെ ലഭ്യമായിത്തുടങ്ങിയിട്ടുണ്ട്.