ഉദ്യോഗസ്ഥർ മാത്രമുള്ള പരിപാടിയിൽ പി.പി ദിവ്യ എന്തിന് പോയി ? ഗൂഢാലോചന നടന്നിട്ടുണ്ട്; കെ പി ഉദയഭാനു

 

കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ കളക്ട്രേറ്റിൽ ഉദ്യോഗസ്ഥർ ഒരുക്കിയ യാത്രയയപ്പ് ചടങ്ങിന് പോയത് എന്തിനെന്ന സുപ്രധാന ചോദ്യമുയർത്തി സിപിഎം പത്തനംതിട്ട ജില്ലാസെക്രട്ടറി കെപി ഉദയഭാനു. നവീൻബാബുവിന് ഒരുക്കിയ യാത്രയയപ്പ് ചടങ്ങിന് പിന്നിലും ഗൂഢാലോചന സംശയിക്കുന്നു. ക്ഷണമില്ലാതിരുന്നിട്ടും ദിവ്യ ചടങ്ങിനെത്തി. അതിൽ നല്ല പങ്ക് ജില്ലാ കളക്ടർക്ക് ഉള്ളതായി പറയപ്പെടുന്നുണ്ട്. 


ദിവ്യയുടെ രാജിയിലൂടെ സിപിഎം പത്തനംതിട്ട ജില്ലാ കമ്മറ്റിയുടെ ആവശ്യമാണ് അംഗീകരിക്കപ്പെട്ടത്.  സംഘടനാ നടപടികൾ സിപിഎം സംസ്ഥാന സമിതി പരിശോധിക്കണം.അന്വേഷണത്തിൽ ബാഹ്യമായ ഇടപെടലുകൾ ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്. നവീൻ ബാബുവിന്റെ കുടുംബത്തിന്റെ താൽപര്യം സംരക്ഷിക്കും. നവീൻ ബാബുവിന്റെ കുടുംബത്തിന്റെ അഭിപ്രായം കൂടി മാനിച്ച് തുടർനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.