ദീപാവലി ആഘോഷം കഴിഞ്ഞതോടെ ഡൽഹിയിലെ അന്തരീക്ഷം ഗുരുതരാവസ്ഥയിൽ

 

കഴിഞ്ഞ ദിവസത്തെ ദീപാവലി ആഘോഷം കഴിഞ്ഞതോടെ രാജ്യ തലസ്ഥാനമായ ഡൽഹിയിലെയും പരിസരപ്രദേശങ്ങളിലെയും അന്തരീക്ഷം ഗുരുതരാവസ്ഥയിലായതായി റിപ്പോർട്ട്. ഡൽഹിയിലെ പല പ്രദേശങ്ങളുടെയും വായു ഗുണനിലവാര സൂചികയിൽ വലിയ വർദ്ധനമാണ് രേഖപ്പെടുത്തിയിരിക്കുന്നത് എന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ട്.

ജഹാംഗീർപുരി, ആർകെ പുരം, ഓഖ്‌ല, ശ്രീനിവാസ്പുരി, ആനന്ദ് വിഹാർ, വസീർപൂർ, ബവാന, രോഹിണി എന്നിവിടങ്ങളിൽ എക്യുഐ വർദ്ധിച്ചതായി റിപ്പോർട്ടുകൾ പുറത്തുവരുന്നു. ദീപാവലി ദിവസം വൈകുന്നേരം വരെ ഡൽഹിയിലെ ശരാശരി എക്യുഐ 218 ആയിരുന്നു. ഡൽഹിയിൽ എട്ടുവർഷത്തിനു ശേഷം ആദ്യമായാണ് ദീപാവലി ദിവസം വായു മലിനീകരണം ഇത്രത്തോളം താഴ്ന്ന നിലയിൽ എത്തുന്നത്.