സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം: 6 ജില്ലകളിൽ യെല്ലോ അലർട്ട്
Nov 16, 2024, 17:25 IST
സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം.ഇന്ന് ആറ് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. മറ്റ് ജില്ലകളിലെല്ലാം നിലവിൽ ഗ്രീൻ അലർട്ടാണ് നിലവിലുള്ളത്.
ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് പുറപ്പെടുവിച്ച മഴ മുന്നറിയിപ്പ് പ്രകാരം നാളെ അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, കോഴിക്കോട് , വയനാട് ജില്ലകളിലാണ് നാളെ യെല്ലോ അലർട്ടുള്ളത്.