ട്രെയിൻ ഇടിച്ച് യുവാവിന് ദാരുണാന്ത്യം
Apr 13, 2025, 12:56 IST
എറണാകുളം ആലുവയിൽ ട്രെയിൻ ഇടിച്ച് യുവാവ് മരിച്ചു. ഇടുക്കി ഉപ്പുതോട് കല്ലറക്കൽ വീട്ടിൽ സുരേഷ് കുമാറിന്റെ മകൻ അനുവാണ് മരിച്ചത്. 25 വയസായിരുന്നു. ശനിയാഴ്ച രാത്രി അമ്പാട്ടുകാവ് മെട്രോ സ്‌റ്റേഷനു സമീപമുള്ള റെയിൽ പാളത്തിൽ വെച്ചാണ് അപകടമുണ്ടായത്. അമ്പാട്ടുകാവ് ഭാഗത്ത് റിക്കവറി വാഹനം ഓടിക്കുന്നയാളാണ് അനു.